ഒരു കൗമാരക്കാരന്റെ നഷ്ടസ്മൃതികൾ

“എവിടെ അവൻ?” വരാന്തയിൽ നിന്ന് വലിയമ്മാമന്റെ ശബ്ദം കേട്ടപ്പോൾ ഉള്ളിൽ ഒരാളലാണ് തോന്നിയത്. കുഞ്ഞും നാൾ മുതൽ ഈശ്വരന്റെ പര്യായമായാണ് അമ്മ അദ്ദേഹത്തെ പരിചയപ്പെടുത്തിയിരുന്നത്. മാതൃത്വത്തിന്റെ ഒരു പുരുഷ രൂപം സങ്കൽപ്പിക്കാമെങ്കിൽ, അതായിരുന്നു അദ്ദേഹം! മരുമക്കത്തായം എന്നേ അവസാനിച്ചിരുന്നുവെങ്കിലും കുടുംബത്തിൽ നില നിന്നിരുന്നത് അതു തന്നെയായിരുന്നു. കറകളഞ്ഞ സ്നേഹത്തോടെയല്ലാതെ അദ്ദേഹം സംസാരിച്ചിട്ടില്ല, പക്ഷെ ഭയത്തിൽ അദ്ദേഹത്തിൻറെ മുന്നിൽ നിൽക്കാൻ അന്നെന്നല്ല, ഇന്നുമെനിക്ക് സാധിക്കാറില്ല. മരുമക്കത്തായത്തെ കുറിച്ച് സംസാരിക്കുമ്പോൾ പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറിയായ വിദേശ വനിത ഒരൽപം സംശയത്തോടെContinue reading “ഒരു കൗമാരക്കാരന്റെ നഷ്ടസ്മൃതികൾ”

അപരിചിതർ

ഓഫീസ് ജോലികൾ കഴിഞ്ഞു കഷ്ടിച്ച് ഒരുകിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പുറപ്പെടുമ്പോൾ അവിടെ കാത്തിരിക്കുന്ന അഞ്ചുപേരാണ് മനസ് നിറയെ. ഗേറ്റിനടുത്തെത്തുമ്പോൾ തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ എവിടെ നിന്നോ ഓടിയെത്തുന്ന രണ്ടു നായ്ക്കൾ, അവരെ തൊട്ടു തലോടി അകത്തേക്ക് നടക്കുമ്പോൾ പരിഭവങ്ങളും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുമായി വാതിൽക്കൽ മൂന്ന് പെൺകുട്ടികൾ! ഒരു പക്ഷെ ഒരു ദിവസത്തിന്റെ ഏറ്റവും വലിയ സന്തോഷം! പതിവുള്ള രാത്രി നടത്തത്തിനായി പുറപ്പെടുമ്പോൾ പുറപ്പെടുന്നതിന് മുൻപേ തന്നെ തയ്യാറായി നിൽക്കുന്നുണ്ടാവും ബ്ലാക്കിയും ബ്രൗണിയും. നിറം വച്ച്Continue reading “അപരിചിതർ”

സരസ്വതി വിദ്യാലയം

കാസറഗോട്ടെ ചൂട് ചിലപ്പോളൊക്കെ അസഹനീയമാണ്, പ്രത്യേകിച്ച് മൊട്ടക്കുന്നുകളിലൂടെ കടന്നു പോകുന്ന റോഡിൽ. വില കുറവായത് കൊണ്ടാവാം, ആ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. അങ്ങനെ ഒരു സ്ഥാപനത്തിലാണ് സഹധർമ്മിണി ജോലി ചെയ്തിരുന്നത്. വൈകി എത്തേണ്ട ഒരു ദിവസം സ്‌കൂളിൽ കൊണ്ട് ചെന്നാക്കി വരുമ്പോൾ നട്ടുച്ച വെയിലിൽ മുഷിഞ്ഞ വെള്ള ഷർട്ടും മുട്ടിന് താഴെ നിൽക്കുന്ന ഒരു മുണ്ടും ധരിച്ച ഒരു വയോവൃദ്ധൻ പതിയെ റോഡരികത്തൂടെ നടക്കുന്നത് കണ്ടു. ശ്രദ്ധിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, ഒരു കൈയിൽ ഒരുContinue reading “സരസ്വതി വിദ്യാലയം”

ബാർക്കൂർ

“ബാർക്കൂർ…ബാർക്കൂർ…” കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോൾ പാതി മയക്കത്തിലായിരുന്ന മുത്തശ്ശി ഞെട്ടി എഴുന്നേറ്റ് കാലുകളോട് ചേർത്തു വച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ സാമാന്യം വലിപ്പമുള്ള ബാഗ് പരതിത്തുടങ്ങി. കുനിഞ്ഞു നിന്ന് ആ ബാഗെടുത്ത് കൊടുത്ത് ആ കൈയിൽ മുറുകെപിടിച്ചപ്പോഴേക്കും ബസ്, ഷെൽട്ടറിനോട് ചേർന്ന് നിർത്തിയിരുന്നു. അവിടെ നിന്നാൽ കാണാം ഇത്തിരി ദൂരെ പ്രൗഢ ഗംഭീരമായ ഒരു വീട്, ഒരുപക്ഷെ ബാല്യമാകെ നിറഞ്ഞു നിൽക്കുന്ന ഒരിടം! ഗേറ്റ് കടന്ന് അകത്തെത്തി കോളിംഗ് ബെൽ അമർത്തിയപ്പോഴേക്കും ഒരുകൂട്ടം നാടൻ നായ്ക്കൾ കുരച്ചുകൊണ്ട് ചുറ്റുംContinue reading “ബാർക്കൂർ”